കേരളം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ചുംബിക്കാനുള്ള അവകാശം ആണോന്നു ചോദിച്ചാൽ അല്ല എന്ന് തന്നെ പറയേണ്ടി വരും. എന്നാൽ സ്വമനസ്സാലെ ഒരാണും പെണ്ണും പരസ്യമായി ചുംബിക്കുന്നത് ശെരിയോ തെറ്റോ എന്നുള്ളത് കാലികപ്രസക്തമായ ഒരു ചോദ്യം തന്നെ അല്ലെ?
ഒരു വിഭാഗം ആൾക്കാർ ഉമ്മ വെക്കുന്നതിൽ തെറ്റൊന്നും കാണുന്നില്ല, പക്ഷെ അതൊരു അപകടം ആണെന്ന് വലിയൊരു വിഭാഗം വാദിക്കുന്നു. അതിനെ അനുകൂലിക്കുന്നവർ, ഇന്ത്യൻ ഭരണഘടന ഒക്കെ എടുത്തു വീശുന്നുണ്ട്. അതേ സമയം കേരളത്തിലെ രാഷ്ട്രീയക്കാരും മതനേതാക്കളും ജാതി-മത-കക്ഷി ഭേദമന്യേ പല്ലും നഘവും ഉപയോഗിച്ചു ഈ വക ലൈംഗിക ചേഷ്ടകൾ എതിര്‍ക്കുന്നു.
ഒരിക്കൽ കാര്ടൂനിസ്റ്റ് ടോംസ് എഴുതുകയുണ്ടായി, ചുംബിക്കുമ്പോൾ ഏറ്റവും സുഖം കിട്ടുന്നത് അത് പങ്കിട്ടു എടുക്കുന്നവര്ക്കല്ല, എന്നാൽ അത് കണ്ടു നില്ക്കുന്നവര്ക്കാണെന്ന്. അത് ശരി വെക്കുന്ന പോലെ അല്ലെ ചുംബന സമരം കാണാനുണ്ടായിരുന്ന തിരക്ക്?
ഈയുള്ളവന് തോന്നുന്നു നമ്മുടെ രാഷ്ട്രീയക്കാരും സമുദായ നേതാക്കന്മാരും ആണ് ശരി എന്ന്. എന്തെന്നാൽ ചുംബനം ഒരു വലിയ സൂക്കേടിന്റെ ചെറിയ ഒരു ഭാഗം ആണ്. പാവപ്പെട്ട പെണ്ണുങ്ങളെ ഉമ്മ വെച്ചു ജീവിതം നശിപ്പിക്കുന്നവരുടെ നാടാണോ ഭാരതം? സ്ത്രീകൾ പരസ്യമായി ആരെയെങ്കിലും ഉമ്മ വെച്ചാൽ കണ്ടു നിൽക്കുന്നവർക്ക് ഹാളിലകുകയും അവളെ പീഡിപ്പിക്കുകയും ചെയ്താൽ അത് ആ തേവിടിച്ചി വിളിച്ചു വരുതിയതല്ലേ ചെയ്തത്? അല്ലാതെ പാവപ്പെട്ട ആണുങ്ങളുടെ കടിഞ്ഞാണ്‍ വിട്ട കഴപ്പിനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? നമ്മുടെ നേതാക്കന്മാർ സ്ത്രീകളുടെ രക്ഷകർ ആണ്. സ്വന്തം കഴപ്പിന് തടയിടാൻ കഴിയാത്ത ഒരു "Zombie" ആണ് വര്ഗ്ഗതിന്റെ കൈയ്യിൽ നിന്ന് വളരെ കഷ്ടപ്പെട്ടല്ലേ അവർ സ്ത്രീകളെ രക്ഷിക്കുന്നത്?
സമുദായനേതാക്കൾ പറയുന്ന പോലെ അനുസരിക്കമെന്നു വെച്ചു ഞാൻ. ബൈബിൾ വായിക്കാൻ പറഞ്ഞു ഒരു കേമൻ വികാരി. ഞാൻ അതെടുത്തു വായിച്ചു. സോളമന്റെ ഗാനങ്ങൾ വായിച്ചു ആകെ വികാരഭരിതൻ ആയിപ്പോയി. ആ വഴി വന്ന രണ്ടു പെണ്ണുങ്ങളെ ഞാൻ കേറി അങ്ങ് പീഡിപ്പിച്ചു, പിന്നല്ല.
ഖുറാൻ എടുത്തു തന്ന മൌലവിയെ നോക്കി ഞാൻ. വളരെ ഡീസന്റ് ആയി ജീവിച്ചാൽ മയ്യത്തായി സ്വർഗത്തിൽ ചെല്ലുമ്പോ 72 കന്യകമാർ കാലും കവച്ചു ഇരിപ്പുണ്ടാകുമത്രെ. അപ്പൊ ഇവിടെ ഒരു 30 എന്നതിന്റെ മേത്തു കേറി മേയാലോ. എനിക്ക് അവിടെ ഒരു 42 എണ്ണം ഒക്കെ മതിയെന്നേ.
അപ്പോഴാണ് ആര്‍ഷ ഭാരതീയ വാനരന്മാർ വരുന്നത്. പെണ്ണിന്റെ ചാരിതാർത്യം തക്ക സമയത്ത് വന്നു രക്ഷിക്കുന്ന ടീം ആണ്. അമ്പലങ്ങളിൽ പോയി പ്രാര്തിക്കാൻ പറഞ്ഞു ചേട്ടന്മാർ, അവിടെ ചെന്നപ്പോ ദേ മൊത്തം ലൈംഗികത നിറഞ്ഞ കൊത്തുപണികൾ. അവിടേം പെണ്ണുങ്ങൾക്ക് നോ രക്ഷ. 5-6 പീഡനം അവിടേം ചെയ്തു.
ഇതൊക്കെ കഴിഞ്ഞു എത്തിയപ്പോ അതാ ഗണേഷ് കുമാർ കിടന്നു നിലവിളിക്കുന്നു. പരസ്യമായി ചുംബിക്കുന്നത് തെറ്റല്ല എന്ന് പറഞ്ഞവനോട് ചോദ്യം - "നിന്റെ ഭാര്യ മറ്റൊരുത്തനെ ഉമ്മ വെക്കുന്നത് നീ നോക്കി നിക്കുമോ എന്ന്." ഏതു? ഞാൻ ഞെട്ടിപ്പോയി. കാര്യം പരസ്യ ചുംബനം ആണോ പരപുരുഷ ബന്ധം ആണോ? കണ്ഫ്യൂഷൻ ആയല്ലോ ദേവ്യേ. ഇത്രേം ഒക്കെ പീഡനം നടത്തിയ എന്നെ ന്യായീകരിക്കാൻ അതിലും വലിയ വേന്ദ്രന്മാർ. കൊള്ളാലോ വീഡിയോണ്.
വേറെ കൊറേ ഉടായിപ്പുകൾ ഇറങ്ങിയിട്ടുണ്ട്, "നിന്റെ അമ്മേം പെങ്ങളേം ഒക്കെ ഉമ്മ വെക്കാൻ വിടുമോ?" എന്ന് ചോദിച്ചു. അത്രയും നേരം പരസ്യ ചുംബനത്തിന്റെ വക്താക്കൾ ആയി നടന്നവരൊക്കെ ഉത്തരം കിട്ടാതെ ചൂളി പോയി. അത്രെ ഉള്ളൂ അവരടെ ഒക്കെ പുരോഗമന ആശയങ്ങള്‍. എന്റെ അമ്മ ഒരുത്തനെ നടുറോട്ടിൽ വെച്ചു ഉമ്മ വെച്ചാൽ തീരുന്നത്തെ ഉള്ളൂ എന്റെ പുരോഗമനം എന്ന് അവർ തീര്‍പ്പു കല്പിച്ചു.
സ്വന്തം വീട്ടിലെ കോഴിയെ കൂട് കെട്ടി സംരക്ഷിക്കുന്ന പോലെ ആണല്ലോ ആണുങ്ങൾ വീട്ടിലെ പെണ്ണുങ്ങളെ സൂക്ഷിക്കുന്നത്. അതിൽ മാറ്റം വരാതടത്തോളം കാലം പുരോഗമനം തിരോന്തോരത്തെ KFC പോലെ പുഴു പിടച്ചു കിടക്കും, കഴിക്കുന്നവർ മുഴുവൻ വയറിളകി ചാവും.
പെണ്ണിനെ അമ്മയായും പെങ്ങളായും ചിത്രീകരിക്കാതെ വ്യക്തികളായി അന്ഗീഗരിക്കാത്ത പക്ഷം എന്നെ പോലെ പലവന്മാരും പീഡിപ്പിച്ചു കൊണ്ടേയിരിക്കും. സ്ത്രീയെ മാംസം ആയിക്കാണുന്നത് വരെ ആയിരം സാഗര്‍ ഹോട്ടലുകൾ നമ്മുടെ നാട്ടില ഉണ്ടാവും. എല്ലാം കഴിഞ്ഞു പറയാലോ പെണ്ണ് ആയിരുന്നു സൂക്ഷിക്കേണ്ടതെന്നു.
പുരോഗമനം പിന്നോട്ടാണെങ്കിൽ ഗണേഷ് കുമാറിനെ പോലെ ഉള്ള ഒരായിരം ഊളകളുടെ മുമ്പിൽ തല താഴ്ത്തേണ്ടി വരും. നഗ്നയായ ഒരു പെണ്ണിനെ കണ്ടാൽ ഒരാണിനു രോമാഞ്ചകഞ്ചുകം ആവുമായിരിക്കാം, പക്ഷെ അവളുടെ സമ്മതം ഇല്ലാതെ അവളുടെ ശരീരത്തിൽ തൊടുന്നത് തെറ്റാണെന്ന് പറഞ്ഞു പഠിപ്പിക്കാൻ ദൈര്യം വരുന്നത് വരെ സ്ത്രീകളെ ഇരകളായി കാണേണ്ടി വരും, വേട്ടയാടപ്പെടേണ്ട ഇരകൾ ആയി മാത്രം.
കന്യകാത്വം നഷ്ടപ്പെട്ട പെണ്ണ് കവർ പൊട്ടിച്ച അമുൽ ചീസ് പോലെ കേടായി പോവുമെന്ന് വിചാരിക്കുന്ന വിദൂഷകർ ഉള്ള നാട്ടിൽ പുരോഗമനം ഒരു വളിഞ്ഞ തമാശ ആയി തരം താഴുന്നതിൽ അതിശയം ഒന്നും ഇല്ല. സ്ത്രീകളെ സംരിക്ഷച്ചു ബുദ്ധിമുട്ടിക്കാൻ അല്ല അവര്‍ക്ക് ജീവിക്കാൻ സുരക്ഷിതമായ ഒരു സമൂഹം ആണ് പ്രായത്നിക്കേണ്ടത്.
ഒരേ സമയം സ്വയം ഒരു പെണ്ണിനെ ചുംബിക്കാൻ അവകാശം തേടുകയും, തന്റെ വീട്ടിലെ പെണ്ണുങ്ങൾ ഇതിനു ഇറങ്ങരുത് എന്ന് ശഠിക്കുകയും ചെയ്യുന്നതല്ലേ ശെരിക്കും ഇവിടെ ഉള്ള പ്രശ്നം. മതനെതാക്കൾ ഒന്നില്ലെങ്ങിൽ ഇങ്ങനെ ഒരു അവസ്ഥ ഒഴിവാക്കുകയെങ്കിലും ചെയ്യുന്നു.
എന്റെ അമ്മയും പെങ്ങളും അവരുടെ സ്വമനസ്സാലെ ആരെ ഉമ്മ വെച്ചാലും ആരുടെ കൂടെ കിടന്നാലും, അത് എനിക്ക് ഇഷ്ടമല്ലെങ്കിൽ കൂടെ, അവർ എനിക്ക് പ്രിയപ്പെട്ടവർ ആണെന്ന് നട്ടെല്ലോടെ പറയാൻ കഴിയുന്ന ആണ്‍വര്‍ഗ്ഗം ഉണ്ടായി വരുന്നതു വരെ എന്നെ പോലെ ഉള്ള കാമവെരിയന്മാർ ഇവിടെ സ്ത്രീകളുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്തു ജീവിക്കും. അത്രയും കാലം സദാചാര പോലീസിന്റെ ഗുണ്ടാവിളയാട്ടങ്ങളും തുടർന്ന് കൊണ്ടേ ഇരിക്കും.
1 comment:
Nailed it! This will henceforth be my default reply to many self proclaimed custodians of morality!
Post a Comment